ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം തടവ്
തൊടുപുഴ: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. ബൈസണ്‍വാലി കോമാളിക്കുടി ട്രൈബല്‍ സെറ്റില്‍മെന്റില്‍ താമസിക്കുന്ന ചിന്നനാണു ജീവപര്യന്തം തടവും പിഴയും ശിക്ഷ കോടതി വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കഠിന തടവും കൂടി അനുഭവിക്കണമെന്ന് തൊടുപുഴ അഡീ. സെഷന്‍സ് ജഡ്ജി എല്‍സമ്മ ജോസഫ് വിധിച്ചു. പ്രതിയുടെ രണ്ടാം ഭാര്യയായിരുന്ന ഈശ്വരി(26) യാണ് കൊല്ലപ്പെട്ടത്. മരണ സമയം ഈശ്വരി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. 2012 മെയ്് 14ന് വൈകിട്ടാണ് സംഭവം. ചിന്നന് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. ആദ്യ ഭാര്യയുടെ വീട്ടില്‍ പോയി താമസിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതു കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.