ഭിന്നശേഷിക്കാരുടെ ക്ഷേമവും പുനരധിവാസവും സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്വം: ഇ ചന്ദ്രശേഖരന് എം.എല്‍.എ
കാസർകോട് :ജനാധിപത്യ സമൂഹത്തില്‍ ഭിന്നശേഷിക്കാരുടെ ക്ഷേമവും പുനരധിവാസവും സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്വമാണെന്നും അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഇ ചന്ദ്രശേഖരന് എംഎല്‍എ പറഞ്ഞു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന് ഭാഗമായി ജില്ലാ സാമൂഹ്യ നീതി ഓഫീസ് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച ഉണര്‍വ്-2021 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് അടച്ചിടല്‍ കാലത്ത് ഭിന്നശേഷി മേഖലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം നിസ്തുലമായിരുന്നു. സര്‍ക്കാരിനൊപ്പം സമൂഹവും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായി ഏറ്റെടുക്കുകയും ജനപ്രതിനിധികളും ഭരണസംവിധാനവും അതിനായി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുകയും വേണം. സാമൂഹിക സുരക്ഷാ രംഗത്ത് ഭിന്നശേഷി മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. തന്റേതല്ലാത്ത കുറ്റത്തിന് ജീവിതം മുഴുവന്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഭിന്നശേഷി വിഭാഗത്തോട് കൂടുതല്‍ കരുതല്‍ ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് സി കെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്. മാര്‍ത്തോമാ കോളേജ് ഓഫ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഫാ. മാത്യു സാമുവല്‍, ബേക്കല്‍ ക്ലബ്ബ് എംഡി അഡ്വ. കെ കെ നാരായണന്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി ബിജു, ബീനസുകു, സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോയ്സി സ്റ്റീഫന്‍ സംസാരിച്ചു.
സംയുക്തവും പ്രാപ്യവും സുസ്ഥിരവുമായ കോവിഡാനന്തര ലോകത്തിനായി ഭിന്നശേഷി സമൂഹത്തിന് നേതൃത്വവും പങ്കാളിത്തവും എന്ന വിഷയത്തിലാണ് ണ് അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചത്. തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ ഹെല്‍ത്ത് സെന്റര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ റഹിമുദ്ദീന്‍ പി കെ , ഓഡിയോളജിസ്റ്റ് ലിന്‍ഡ എ വര്‍ഗീസ്, കേന്ദ്ര സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം അസി പ്രൊഫസര്‍ ഡോശ്യാമപ്രസാദ്, അക്കര ഫൗണ്ടേഷന് മാനേജര്‍ യാസിര്‍, രാജേഷ്ബാബു, ഡോ,ലക്ഷ്മി ,രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.