ദയവ് ചെയ്തു നമ്പർവൺ തള്ള് പരസ്യങ്ങൾ കാസർകോട് എഡിഷൻ പത്രങ്ങളിൽ നിന്ന് ഒഴിവാക്കണം
ജലദോഷവും കൃമി കടിയും ചികിൽസിക്കുന്ന മെഡിക്കൽ കോളജിന്റെ പേര് മാറ്റുക.ചികിത്സ ലഭിക്കാതെ ഏതെങ്കിലും വലിയ നേതാവ് ഇവിടെ സമാധിയായാൽ ചിലപ്പോൾ മാറ്റം ഉണ്ടായേക്കാമെന്ന് ജനം കേരളം ഭരണത്തിൽ പൊറുതി മുട്ടി ഒരു നാട്
കാസർകോട് :ജലദോഷവും കൃമി കടിയും ചികിൽസിക്കാൻ കേരളത്തിൽ ഒരു മെഡിക്കൽ കോളേജ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.എന്നാൽ സംഭവം സത്യമാണ് കാസർകോട് മെഡിക്കൽ കോളജിനാണ് ഈ ഗതിയുള്ളത്
കാസർകോടിന് സംസ്ഥാന സർക്കാർ അനുവദിച്ച മെഡിക്കൽ കോളേജിന് ഉക്കിനടുക്കയിൽ തറക്കല്ലിട്ട് നവംബർ 30 ന് എട്ട് വർഷം തികഞ്ഞു. 2013 നവംബർ മുപ്പതിനാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാസർകോട് മെഡിക്കൽ കോളേജിനായി ഉക്കിനടുക്കയിൽ ശിലയിട്ടത്. ഒമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇവിടെ ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പോലും ഇനിയും പൂർത്തിയാവാനിരിക്കുന്നതേയുള്ളൂ. കോവിഡ് ഒന്നാം തരംഗത്തിൽ മന്ത്രിയും പരിവാഹനങ്ങളും വന്ന് പണി തീരത്ത അക്കാദമിക്ക് ബ്ലോക്കിൽ മെഡിക്കൽ കോളേജ് എന്ന ബോർഡ് സ്ഥാപിച്ചു കുറച്ചു കിടകകളും ഡോക്ടർമാരെയും കൊണ്ട് വന്നു . എന്നാൽ കോവിഡ് നിരീക്ഷണ കേന്ദ്രം എന്നതിൽ ഉപരി ഒരു മാറ്റവും ഇവിടെ ഇതുവരെ നടന്നിട്ടില്ല . ഇറക്കുമതി ചെയ്ത പല ഡോക്ടർമാരെയും ഇപ്പോൾ ഇവിടെ കാണുന്നുമില്ല എന്നതാണ് രസം . വിദേശ രാജ്യങ്ങളിൽ കോവിഡ് വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിലും, കർണ്ണാടക സർക്കാർ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും അതിർത്തി ഗ്രാമത്തോട് ചേർന്നുള്ള ഉക്കിനടുക്ക മെഡിക്കൽ കോളേജ് വെറും ഒരു കെട്ടിടമായി ഇപ്പോഴും തുടരുന്നത്.
കോവിഡ് രണ്ടാം തരംഗത്തിലും ഒന്നാം തരംഗത്തിന്റെ ആദ്യത്തിലും മംഗളൂരുവിലേക്ക് രോഗികളെ എത്തിക്കാൻ പ്രയാസം നേരിട്ട നിരവധി പേരുടെ മരണം സംഭവിച്ച സാഹചര്യത്തിലാണ് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ജീവൻ നൽകാനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ജില്ലയിലെ സാധാരണക്കാർക്ക് മെഡിക്കൽ കോളേജിന്റെ സേവനം ലഭ്യമാകണമെങ്കിൽ ഇനിയും ഒരുപാട് സമയവും ദൂരവും താണ്ടേണ്ടതുണ്ട്.
എന്നാൽ പത്തനംതിട്ട. ഇടുക്കി, മലപ്പുറം ജില്ലകളിലും കാസർകോടിനൊപ്പമാണ് മെഡിക്കൽ കോളേജ് അനുവദിച്ചത് .മറ്റു ജില്ലകളിലെ മെഡിക്കൽ കോളേജുകളുമായി താരതമ്യം ചെയ്യുമ്പോൾ കാസർകോടിന്
അനുവദിച്ച മെഡിക്കൽ കോളേജ് ഉക്കിനടുക്കയിൽ ഇന്നും പിച്ച വെച്ച് നടക്കുകയാണ്. മഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലാ ആശുപത്രിയും, ചെറുതോണി പൈനാവിലെ ഇടുക്കി ജില്ലാ ആശുപത്രിയും മെഡിക്കൽ കോളേജുകളായി ഉയർത്തിയപ്പോൾ പത്തനംതിട്ടയിലും, കോന്നിയിലും കാസർകോട്ടും പുതുതായി ആശുപത്രിയും മെഡിക്കൽ കോളേജും അനുവദിക്കുകയായിരുന്നു.
കാസർകോടിനൊപ്പം പ്രഖ്യാപിക്കപ്പെട്ട മറ്റ് മെഡിക്കൽ കോളേജുകളിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമായിട്ട് വർഷങ്ങൾ കഴിയുമ്പോഴും ഉക്കിനടുക്കയിൽ പരിമിതമായ തോതിൽ പോലും ചികിത്സാ സൗകര്യം ലഭ്യമല്ല. അക്കാദമി ബ്ലോക്കിൽ ജലദോഷം കൃമി കടി തുടങ്ങിയ മാരകമായ രോഗങ്ങൾക്ക് ചികിത്സയാണ് ഇപ്പോൾ നൽകി വരുന്നത് . ഉക്കിനടുക്കയിൽ ആശുപത്രി സമുച്ചയത്തിന് 2018 നവംബർ 25 ന് ഉമ്മൻചാണ്ടിയിട്ട തറക്കല്ലിന് മുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. 67 ഏക്കർ ഭൂമിയിൽ 500 കിടക്കകളുള്ള ആശുപത്രിയാണ് ഇവർ പ്രഖ്യാപിച്ചതെങ്കിലും ഇതുവരെയായി അക്കാദമിക്ക് ബ്ലോക്ക് മാത്രമാണ് പൂർത്തീകരിച്ചത്. കോവിഡ് തരംഗത്തിൽ അക്കാദമിക്ക് ബ്ലോക്ക് കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയുണ്ടായി എന്നതൊഴിച്ചാൽ, ഇതേവരെ ഒപി വിഭാഗം പോലും നേരാവണ്ണം തുടങ്ങാനായിട്ടില്ല.
മെഡിക്കൽ കോളേജിന് 270 തസ്തികകൾ അനുവദിച്ചതായി അറിയിപ്പുണ്ടായെങ്കിലും ഇതേവരെ പ്രിൻസിപ്പാ ളും സൂപ്രണ്ടുമില്ല. പേരിന് 20 ഡോക്ടർമാരും, 24 നഴ്സ്മാരുമുണ്ട്. ന്യൂറോളജിസ്റ്റ് ഉൾപ്പെടെ വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്ന് ഈ മാസം 18 ന് കാസർകോട്ടെത്തിയ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചെങ്കിലും, സന്ദർശന വേളയിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ മികച്ച ചികിത്സ സൗകര്യം ഇല്ലാത്തത് കാരണം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . അവിടെനിന്നു പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതോടെയാണ് മന്ത്രിക്ക് ആശ്വാസം ആയത് . മന്ത്രിക്ക് ആളും ബലവും ഉളത്തു കൊണ്ട് മികച്ച ചികത്സ ലഭ്യമാകാൻ സാധിച്ചു . അതേസമയം സാധാരണകാരായ കാസർകോട്ടെ ജനത്തിന്ന് ഒരു അസുഖം വന്നാൽ എന്ത് ചെയ്യും ? ഒന്നെങ്കിൽ മറ്റു ജില്ലകളെയോ മംഗലാപുരത്തയോ ആശ്രയിക്കേണ്ടേ ഗതികേടിലാണ് ഇവർ . പ്രഖ്യാപിക്കപ്പെട്ട മറ്റു മെഡിക്കൽ കോളേജുകൾ ബഹുദൂരം മുന്നോട്ട് പോവുമ്പോൾ, കാസർകോട് അവഗണനയുടെ നിഴലിലാണ്. ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകുമോ എന്ന ചോദ്യവും അവശേഷിക്കുകയാണ്. വലിയ ഒരു നേതാവ് വന്ന് ചികിത്സ ലഭിക്കാതെ മരണപ്പെടുകയാണെങ്കിൽ ചിലപ്പോൾ ഇതിന് പരിഹാരം ഉണ്ടാകുമെന്ന വിചിത്രമായ ചിന്തയിലേക്ക് വരെ ജനം ഇവിടെ എത്തി കഴിഞ്ഞു . മാത്രമല്ല കാസർകോട് പ്രസിദ്ധികരിക്കുന്ന പത്രങ്ങളിൽ നിന്ന് നമ്പർ വൺ തള്ള് പരസ്യം ഒഴിവാക്കാൻ ഇവർ അഭ്യർത്ഥിക്കുകയും ചെയ്യുന്നു .