‘ചേട്ടാ അറഫാ ഹോട്ടല്‍ അല്ലേ; പൊറോട്ടയും ദോശയും 100 വീതം, 30 മുട്ടക്കറി’; തട്ടിപ്പിന്റെ പുതിയ പതിപ്പ്
മുണ്ടക്കയം ഈസ്റ്റ്: നിങ്ങളുടെ ഫോണിലേക്ക് ചേട്ടാ, പൊറോട്ടയും ദോശയും 100 വീതം, മുട്ടക്കറി 30, 25 ചായ, നാളെ രാവിലെ കിട്ടണം പട്ടാള ക്യാപിലേക്കാ…. എന്നു പറഞ്ഞു കോള്‍ വന്നാല്‍ നിങ്ങള്‍ കോളടിച്ചു എന്നു കരുതി ഭക്ഷണം ഒരുക്കി കാത്തിരിക്കരുത്. പിന്നീട് അവര്‍ അടുത്തത് ചോദിക്കുന്നത് നിങ്ങളുടെ എടിഎം കാര്‍ഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളായിരിക്കും. ഈ ഓഡര്‍ കേട്ട ഉണ്ടാകിയ ഭക്ഷണം കളയേണ്ടി വന്നുയെങ്കിലും പെരുവന്താനത്തെ അറഫാ ഹോട്ടല്‍ ഉടമ ഇബ്രഹാം കുട്ടിയാണ് തട്ടിപ്പില്‍ നിന്ന് രക്ഷനേടി പോലീസില്‍ പരാതി നല്‍കിയത്. വിക്രം വാഗ്മേറാ എന്ന പേരില്‍ ആര്‍മി ലിക്കര്‍ കാര്‍ഡ് ഉപയോഗിച്ചു ഡല്‍ഹിയില്‍ തട്ടിപ്പു നടത്തിയ സംഘമാണെന്നു വ്യക്തമായി.
കഴിഞ്ഞ 29 ാം തീയതി വൈകിട്ടാണ് ഹോട്ടല്‍ ഉടമ ഇബ്രഹാംകുട്ടിയുടെ ഫോണിലേക്ക് ആര്‍മി ക്യാംപില്‍ നിന്നാണെന്നു പറഞ്ഞു ഒരാള്‍ വിളിച്ചത്. ഹിന്ദിയും മലയാളവും ഇടകലര്‍ന്ന ഭാഷയിലാണ് അറഫാ ഹോട്ടല്‍ അല്ലേ എന്നു ചോദിച്ചു വിളിച്ചത്. നിങ്ങളുടെ അടുത്ത് സിഐഎസ്എഫിന്റെ ഒരു ക്യാമ്പുണ്ട് കുറച്ചു ഫുഡ് വേണം വാട്സ്സാപ്പില്‍ ഓഡര്‍ ചെയ്യാമെന്നു പറഞ്ഞു ഫോണ്‍ വെച്ചു. പട്ടാളക്കാരനാണെന്നു അറിയിക്കാനായി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോയും അയച്ചു കൊടുത്തു. 30 നു രാവിലെ ഫുഡ് നല്‍കണമെന്നും പറഞ്ഞു. ഭക്ഷണം ഉണ്ടാക്കിയ ഹോട്ടല്‍ ഉടമ ആഹാരം ഉണ്ടാക്കിയ ശേഷം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പണം നല്‍കാനായി എടിഎം കാര്‍ഡിന്റെ ഫോട്ടോ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സംശയം തോന്നിയ ഹോട്ടല്‍ ഉടമ ബാങ്ക് വിവരങ്ങള്‍ നല്കാന് തയാറായില്ല. എന്നാല്‍ അടുത്ത ആവശ്യം 1000 രൂപ അക്കൗണ്ടിലേക്കു അയച്ചു നല്‍കാനും ബില്‍ തുകയോടൊപ്പം തിരിക്കെ തരാമെന്നായിരുന്നു പറ്റില്ലയെന്നു പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടായി. പിന്നീട് ഒരു പ്രതികരണവുമില്ല. ഇതോടെ ഹോട്ടല്‍ ഉടമ പോലീസില്‍ പരാതി നല്കി.
2018 മുതല്‍ ഡല്‍ഹി കേന്ദ്രമാക്കി തട്ടിപ്പു നടത്തുന്ന സംഘമാണ് പിന്നിലെന്നു പോലീസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഘത്തിന്റെ തട്ടിപ്പ് കേരളത്തിലേക്ക് മാറ്റിതാണെന്നാണ് സൂചന. ഹോട്ടല്‍ ഉടമകള്‍ ജാഗ്രത പാലിക്കണമെന്നാണ് പോലീസിന്റെ അറിയിപ്പ്. സംഘത്തിനു എങ്ങനെ പെരുവന്താനത്തെ ഹോട്ടലിന്റെ നമ്പര്‍ കിട്ടിയെന്നു വ്യക്തമല്ല.