ടൂറിസം ഗ്രാമമാകാൻ മടിക്കൈ ഒരുങ്ങുന്നു.
മടിക്കൈ : കേരളത്തെ ടൂറിസം സൗഹൃദ സംസ്ഥാനമാക്കാനുള്ള സർ ക്കാർ ശ്രമങ്ങളെ ഏറ്റെടുത്ത് കാ ർഷിക ഗ്രാമമായ മടിക്കൈ. ഇവി ടുത്ത തനതായ കാർഷിക സാം സ്കാരിക സവിശേഷതകളും ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും സഞ്ചാരികൾക്ക് മുന്നിൽ പ്രദർ ശിപ്പിക്കാനുള്ള ഇടപെടലാണ് ആരംഭിച്ചത്.
ഇതോടനുബന്ധിച്ച് മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ ഹാ ളിൽ നടന്ന ടൂറിസം ശിൽപശാല ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എരിക്കുളത്തെ മൺപാത്രവും വള്ളിക്കൂട്ട യും പാള പാത്രങ്ങളുടെ നിർമ്മാ ണവും കാണാനുള്ള അവസര മൊരുങ്ങും. ഗ്രാമത്തിന് കുറുകെ യൊഴുകുന്ന പുഴയിൽ മണക്കടവിനും കണിച്ചിറയ്ക്കും ഇടയിൽ ബോട്ട് സൗകര്യവും ചർച്ചയിൽ ഉയർന്നു.
ഫാം ടൂറിസം, ക്ഷേത്രങ്ങൾ, അനുഷ്ടാന കലകൾ എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം കരട് മാതൃക തയ്യാറാക്കും. ചെങ്കൽഗുഹകളും സഞ്ചാരികളെ പരിചയപ്പെടുത്തും. മറ്റെവിടെയുമില്ലാത്ത തെയ്യങ്ങൾ സഞ്ചാരികൾക്ക് മു ന്നിലെത്തും.
നിരവധി സിനിമകളുടെ ലൊക്കേഷനായ ഏച്ചിക്കാനംതറ
വാട് മടിക്കൈ ടൂറിസത്തിന്റെ ഐക്കണായി മാറും. കരകൗ ശല വസ്തുക്കളുടെ വിപണനവും പ്രോത്സാഹിപ്പിച്ച് പ്രാദേശികമാ യി തൊഴിലവസരങ്ങൾ നൽകു ന്നതും ഭരണസമിതിയുടെ ലക്ഷ്യ മാണ്. നാടുകാണാൻ വരുന്നവ ർക്കായി സ്റ്റേ ഹോം സൗകര്യവും ഉണ്ടാക്കും. ഒരുദിവസം മുഴുവൻ ഇവിടെ തങ്ങാനുള്ള വിരുന്നൊ രുക്കുകയാണ് ലക്ഷ്യം. പഞ്ചായ ത്ത് പ്രസിഡന്റ് എസ് പ്രീത അധ്യ ക്ഷയായി. വൈസ് പ്രസിഡന്റ് വി പ്രകാശൻ സ്വാഗതം പറ ഞ്ഞു. ബിആർസി മാനേജർ കെ രവീന്ദ്രൻ, കെ സജിത്ത്, ശശി ന്ദ്രൻ മടിക്കൈ എന്നിവർ സം സാരിച്ചു.