പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച 47കാരനെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു
നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗീക അതിക്രമത്തിനിരയാക്കിയ 47കാരനെ നീലേശ്വരം പ്രിന്‍സിപ്പല്‍ എസ്ഐ ഇ.ജയചന്ദ്രനും സംഘവും അറസ്റ്റുചെയ്തു. നീലേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ 47കാരനെയാണ് എസ്.ഐയും സംഘവും അറസ്റ്റുചെയ്തത്. മദ്യലഹരിയില്‍ എത്തുന്ന പിതാവ് മകളെ പലവട്ടം ലൈംഗീക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഇത് സഹിക്കാന്‍ കഴിയാതെയാണ് ബന്ധുക്കള്‍ പെണ്‍കുട്ടിയുമായെത്തി നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്.