കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ തലയില്‍ ഫാന്‍ പൊട്ടിവീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. തലയോട് പുറത്തു കാണുന്ന തരത്തില്‍ ഗുരുതര മുറിവുമായി കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടവാതൂരിലെ സ്വകാര്യ വിദ്യാലയത്തിലെ രോഹിത് വിനോദ് (11) എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ ഫാനിന്റെ മോട്ടര്‍ ഭാഗത്തെ സ്ക്രൂ അഴിഞ്ഞ് ഫാന്‍ താഴേക്കു വീഴുകയായിരുന്നു. കുട്ടിയുടെ തലയില്‍ 6 തുന്നുകളിട്ടു.