ബിനീഷ് കോടിയേരിക്കു പുതിയ വേഷപ്പകര്‍ച്ച: ഇനി വക്കീല്‍ വേഷം ധരിക്കാനുളള തയാറെടുപ്പ്: ഒപ്പം ഷോണും നിനുവും
കൊച്ചി: ലഹരി ഇടപാടിനായി കളളപ്പണം നടത്തിയ കേസില്‍ പരപ്പന അഗ്രഹാര ജയിലിലെ റിമാന്‍ഡ് വാസത്തിനു ശേഷം പുറത്തിറങ്ങിയ ബിനീഷീന് പുതിയ വേഷപ്പകര്‍ച്ച. ഇനി വക്കീല്‍ വേഷത്തില്‍ ബിനീഷിനെ കാണാം. കഴിഞ്ഞ ജയില്‍ ഇന്നിങ്സില്‍ നിന്നു ലഭിച്ച അനുഭവമാണ് ഇങ്ങനെയൊരും തീരുമാനത്തിന്റെ പിന്നില്‍ എന്നു കരുതരുത്. നേരത്തേ അഭിഭാഷക വേഷം ധരിക്കാനുളള തയാറെടുപ്പിനിടയിലാണ് കേസില്‍ അറസ്റ്റു ചെയ്ത ജയിലില്‍ പോകുന്നതും.
ബിനീഷനൊപ്പം സുഹൃത്തക്കളായ പി.സി.ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജും മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. മോഹന്‍ദാസിന്റെ മകന് നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് പുതിയ തുടക്കം. എറണകുളം ഹൈക്കോടതിയോടെ ചേര്‍ന്നുളള കെഎച്ച്സിസിഎ കോപ്ലക്സിലാണ് ഞായറാഴ്ച പുതിയ ഓഫീസ് ആരംഭിക്കുന്നത്. കെട്ടിടത്തിന്റെ 651-ാം നമ്പര്‍ മുറി ഓഫീസായും പ്രവര്‍ത്തിക്കും. ഉദ്ഘാടനത്തില്‍ പി.സി. ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കില്ല.
വീട്ടുകാര്‍ക്കും തങ്ങള്‍ അഭിഭാഷകവൃത്തിയിലേക്ക് എത്തിയതില്‍ സന്തോഷമുണ്ടെന്നും. രാഷ്ട്രിയ നിലപാടുകളൊന്നും സംരംഭത്തെ ബാധിക്കുന്നതല്ലെന്നും ഇവര്‍ പറഞ്ഞു.