ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ട്രെയിനുകൾ റദ്ദാക്കി
കൊച്ചി: ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാൽ വ്യാഴ്ച പുറപ്പെടേണ്ട രണ്ട് ട്രെയിനുകൾ റെയിൽവേ റദ്ദാക്കി.
തിരുവനന്തപുരം–ഷാലിമാർ ബൈവീക്ലി സൂപ്പർഫാസ്റ്റ് ട്രെയിൻ (നമ്പർ. 22641), കന്യാകുമാരി–ദിബ്രുഗഡ് വീക്കിലി വിവേക് എക്സ്പ്രസ്സ് (നമ്പർ. 15905) എന്നിവയാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചുള്ള തത്സമയ വിവരങ്ങൾക്കായി ഐ.ആർ.സി.ടി.സി വെബ്സൈറ്റ് സന്ദർശിക്കുക.
ബംഗാൾ ഉൾകടലിലാണ് പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ മൂന്നോടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.