ഡൊമിനിക് കുടകുത്തിയേൽ അന്തരിച്ചു
തായന്നൂർ: തായന്നൂർ ഗവ ഹൈസ്കൂളിന് വേണ്ടി സ്ഥലം സൗജന്യമായി നൽകിയ വ്യക്തികളിലൊരാളും പൊതുപ്രവർത്തകനുമായിരുന്ന തായന്നൂർ അരിമ്പയിൽ ഡൊമിനിക് കുട കുത്തിയേൽ അന്തരിച്ചു.
ശ്വാസകോശ രോഗത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വച്ച് ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.
എണ്ണപ്പാറ മലയാറ്റുകര അംഗൻവാടി ടീച്ചർ ഏലിയാമ്മയാണ് ഭാര്യ. മകൻ : ടോണി ഡൊമിനിക്