എടത്വയിൽ സ്കൂട്ടർ അപകടം; കാൽനടയാത്രക്കാരൻ മരിച്ചു
ആലപ്പുഴ: എടത്വ പച്ച പാലത്തിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. പച്ച കാട്ടുപറമ്പിൽ ബേബി തോമസ് (54) ആണ് രാത്രി 8.30ഓടെ സ്കൂട്ടറിടിച്ച് മരിച്ചത്.എടത്വയിൽ നിന്ന് തകഴിയിലേക്ക് പോകുകയായിരുന്നു സ്കൂട്ടർ യാത്രികൻ. പാലത്തിൽ വച്ച് സ്കൂട്ടർ തട്ടിയതോടെ ബേബി ബോധരഹിതനായി.അപകടമുണ്ടായ ഉടൻ നാട്ടുകാർ ബേബി തോമസിനെ വണ്ടാനം ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണമടഞ്ഞിരുന്നു. കുട്ടപ്പൻ -അന്നമ്മ ദമ്പതികളുടെ മകനാണ് ബേബി തോമസ്. ഭാര്യ ആനന്ദവല്ലി.