ജോലി പട്ടി പിടിത്തം, ശമ്പളം 16000 രൂപ, നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി, ആവശ്യമുള്ളവർ വിളിക്കുക
പാലക്കാട്: പട്ടിയെ പിടിക്കാൻ റെഡിയാണോ… എങ്കിൽ മാസം 16000 രൂപ ശമ്പളമായി കിട്ടും. മൃഗസംരക്ഷണ വകുപ്പാണ് പട്ടിയെ പിടിക്കാൻ ആളിനെ തേടി പരസ്യം നൽകിയിരിക്കുന്നത്.20 ഒഴിവുകളാണുള്ളത്. തെരുവുപട്ടികളെ വന്ധ്യംകരിക്കുന്ന പദ്ധതിയിലേക്കാണ് നിയമനം. മുൻകാലങ്ങളിൽ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ പരാതി ഒഴിവാക്കാനായിട്ടാണ് ഇത്തവണ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പരസ്യം നൽകിയത്.സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാൻ കഴിയില്ല. ശാരീരിക ക്ഷമതയുള്ള പുരുഷന്മാരെ തന്നെ വേണമെന്ന് പ്രത്യേകം പറയുന്നുണ്ട്. ഡോഗ് ക്യാച്ചിംഗ് സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് മുൻഗണന. സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ഫോൺ: 0491 2505204