ഹൗസ് ബോട്ട് അപകടത്തിൽപ്പെട്ടു
തൃക്കരിപ്പൂർ : മാവിലാകടപ്പുറം ഒരിയരയിൽ ഹൗസ് ബോട്ട് അപകടത്തിൽപ്പെട്ടു, ആളപായമില്ല. മാവിലാകടപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ഹൗസ് ബോട്ട് മറ്റു വള്ളങ്ങൾക്ക് ദിശ മാറിക്കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് ഒരിയര ബോട്ട് ജെട്ടിയിൽ ഇടിക്കുകയും അതിനെ തുടർന്ന് ബോട്ടിൽ ഉണ്ടായ ദ്വാരത്തിലൂടെ വെള്ളം കയറി ബാലൻസ് തെറ്റി പുഴയിലേക്ക് താഴുകയുമായിരുന്നു. രണ്ട് പേർ മാത്രമേ അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്നുള്ളൂ. മറ്റു യാത്രക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.