സുൽത്താൻ ജ്വല്ലറിയിൽ നിന്നും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ജീവനക്കാരനുവേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു .
കാസർകോട്:കാസർകോട്ടെ സുൽത്താൻ ജ്വല്ലറിയിൽ നിന്നും കോടികളുടെ സ്വർണവും ഡയമൻഡുമായി മുങ്ങിയ ഡയമൻണ്ട് ഇൻ ചാർജ് ജീവനക്കാരനു വേണ്ടി പോലീസ് തിരിച്ചൽ ആരംഭിച്ചു . ജ്വല്ലറി അധികൃതർ കാസർകോട് ടൗൺ പോലീസിൽ നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നത് . മംഗലപുരം താളിപടുപ്പ് ബി സി റോഡ് സ്വദേശിഅബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് ഫാറൂഖ് ആണ് ജ്വല്ലറിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ഏഴു വർഷമായി സുൽത്താൻ ജ്വല്ലറിയിൽ ജോലി ചെയുന്ന ഇയാൾ ഏറ്റവും ഒടുവിൽ ഡയമൻണ്ട് ഇൻ ചാർജ് പദവിയാണ് വഹിച്ചിരുന്നത് . ഏതാണ്ട് രണ്ടര കോടിയുടെ സാധനങ്ങളാണ് ഒന്നരവർഷത്തിനിടയിൽ ജീവനക്കാരൻ കടയിൽനിന്ന് കടത്തിയത് . ജ്വല്ലറിയുടെ ഓഡിറ്റ് വിവരങ്ങളിൽ നിന്നാണ് വിശ്വാസ വഞ്ചന പുറത്തു വന്നത് .അതിസമർഥമായാണ് സ്വർണവും ഡയമൻഡും കടത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട് ,
തട്ടിപ്പ് പുറത്തു വന്നതോടെ മുങ്ങിയ മുഹമ്മദ് ഫാറൂഖ് ഒരു ബന്ധു വീട്ടിൽ അഭയം തേടിയിരുന്നു . എന്നാൽ നിലവിൽ പ്രതിയെ കുറിച്ച് അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത് . ഇതോടെ പ്രതിയെ സഹായിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി .ജ്വല്ലറിയിലെ ഏറ്റവും വിശ്വസ്തൻ്റെ ചതിയിൽ ഞെട്ടിയിരിക്കുകയാണ്ജ്വല്ലറി ഉടമയും ജീവനക്കാരും.