ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
പൊന്‍കുന്നം: കെ.വി.എം.സ് ജംഗ്ഷനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. പളളിക്കത്തോട് കൂരോപ്പട സ്വദേശിനി അമ്പിളി (45) ആണ് മരിച്ചത്. പെന്കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് അമ്പിളി. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചാണ് അപകടമുണ്ടായത്. തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. പെന്‍കുന്നം പോലീസ് സ്ഥലത്തെത്തി.