യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു; മരണം ജോലിക്കായി സ്വീഡനിലേക്ക് പോകാനിരിക്കെ
മണിമല: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മണിമല വാഴൂർ ഈസ്റ്റ് ആനകുത്തിയിൽ പ്രകാശിന്റെ മകൾ നിമ്മി (27)യാണ് മരിച്ചത്. കർണാടകയിൽ നഴ്സായിരുന്ന നിമ്മിയ്ക്ക് അടുത്തിടെ സ്വീഡനിൽ ജോലികിട്ടിയിരുന്നു. സ്വീഡനിലേക്ക് പോകാനിരിക്കെയാണ് മരണം.മണിമല വള്ളംചിറ ഈട്ടിത്തടത്തിൽ റോഷന്റെ ഭാര്യയാണ് നിമ്മി. റോഷനും കുടുംബാംഗങ്ങൾക്കുമൊപ്പം പള്ളിയിൽ പോയി മടങ്ങി വന്നു ഭക്ഷണം കഴിച്ച ശേഷം നിമ്മി മുറിയിലേക്ക് പോകുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അടുത്തിടെ റോഷന് ജോലി നഷ്ടമായിരുന്നു.