കാസർകോട്ടെ സുൽത്താൻ ജ്വല്ലറിയിൽ നിന്നും കോടികളുടെ സ്വർണവും ഡയമൻഡുമായി പ്രധാന ജീവനക്കാരൻ മുങ്ങി
കാസർകോട്:കാസർകോട്ടെ സുൽത്താൻ ജ്വല്ലറി യിൽ നിന്നും കോടികളുടെ സ്വർണവും ഡയമൻഡുമായി പ്രധാന ജീവനക്കാരൻ മുങ്ങിയതായി പരാതി.ഇതുമായി ബന്ധപ്പെട്ട്ജ്വല്ലറി അധികൃതർ കാസർകോട് ടൗൺ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് മംഗലപുരം ബി സി റോഡ് സ്വദേശി മുഹമ്മദ് ഫാറൂഖ് ആണ് ജ്വല്ലറി യിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയത്
ഏതാണ്ട് രണ്ടര കോടിയുടെ സാധനങ്ങളാണ് ഒന്നരവർഷത്തിനിടയിൽ ജീവനക്കാരൻ കടയിൽ നിന്നും അടിച്ചു മാറ്റിയത് . ജ്വല്ലറി യുടെ ഓഡിറ്റ് വിവരങ്ങളിൽ നിന്നാണ് വിശ്വാസ വഞ്ചന പുറത്തു വന്നത് അതിസമർഥമായാണ് സ്വർണവും ഡയമൻഡും കടത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട് നഷ്ടപ്പെട്ട സ്വർണം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളും ജ്വല്ലറി ഉടമകൾ നടത്തുന്നുണ്ട്. ജീവനക്കാരൻ ഒരു ബന്ധു വീട്ടിൽ അഭയം തേടിയതായാണ് വിവരം .ജ്വല്ലറി യിലെ ഏറ്റവും വിശ്വസ്തൻ്റെ ചതിയിൽ ഞെട്ടിയിരിക്കുകയാണ്ജ്വല്ലറി ഉടമയും ജീവനക്കാരും.