ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചത് ശ്വാസ നാളത്തിൽ പ്ലാസ്റ്റിക് കഷണങ്ങൾ കുടുങ്ങിയാണെന്ന് രാസപരിശോധനാ ഫലം.
കാഞ്ഞങ്ങാട്: ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ടെത്തി പരിയാരം മെഡിക്കൽ കോളേജി ചികിത്സയിലിരിക്കെ യുവാവ് മരിച്ചത് ശ്വാസ നാളത്തിൽ പ്ലാസ്റ്റിക് കഷണങ്ങൾ കുടുങ്ങിയാണെന്ന് തെളിഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള വിദഗ്ധ രാസ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.. ഒക്ടോബർ 25ന് മം ഗളൂരുവിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ഇൻറർ സിറ്റി എക്സ്പ്രസി ലാണ് ഇതര സംസ്ഥാന കാരനാണെന്ന് സംശയിക്കുന്ന അജ്ഞാത യുവാവിനെ അബോധാവസ്ഥയിൽ കണ്ടത് ട്രെയിനിൽ മുൻഭാഗത്തെ അംഗപരിമിതർക്കുള്ള കമ്പാർട്ട്മെൻ്റിൻ്റെ തറയിൽ കിടക്കുന്നതായാണ് കണ്ടത്. ഇതിൽ കയറിയ യാത്രക്കാരാണ് കണ്ടത് കാഞ്ഞങ്ങാട്ടെ ത്തിയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത് ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ആദ്യം ജില്ലാ ആസ് പത്രിയിലും പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു കൊലപാതകമാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒരു സൂചനകളും ലഭിച്ചിരുന്നില്ല. പൊലീസ് സർജൻ ഡോ: എസ് ഗോപാലകൃഷ്ണപിള്ളയുടെ നിർദേശത്തെ തുടർന്ന് നടത്തിയ വ രാസപരിശോധനയിലാണ് രണ്ടു നാളങ്ങളിലായി ചെറു പ്ലാസ്റ്റിക് കഷണങ്ങൾ കുടുങ്ങിക്കിടക്കുന്നതായി വ്യക്തമായത്. നേരിയ ശ്വാസം ലഭിച്ചിരുന്നതിനാലാണ് ജീവൾ നിലനിർത്തി കൊണ്ടുപോയത്. ശരീരത്തിലുണ്ടായ പരിക്കുകൾ മരണവെപ്രാളത്തിലുണ്ടായതാണെന്നും വ്യക്തമായി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. റെയിൽവേ എസ് ഐ. സി എൻ മോഹനൻ്റെ നേതൃത്വത്തിൽ പൊലീസ് മുംബൈയിൽ അന്വേഷിച്ച് പോയെങ്കിലും ഒരു വിവരവും ലഭിച്ചില്ല