മടിക്കൈയിലേക്ക് ഞായറാഴ്ചകളിൽ ബസ് സർവ്വീസില്ല’
യാത്രാദുരിതത്തിലായി നാട്ടുകാർ.
മടിക്കൈ: കോവിഡ് ഭീതി മാറി ഗതാഗതരംഗം സജീവമായെങ്കിലും മടിക്കൈ അമ്പലത്തറ തീയ്യർ പലം, പത്തക്കാൽ, മുണ്ടോട്ട്, കാരാക്കോട്, കാഞ്ഞിരപ്പൊയിൽ ഭാഗത്തെ ജനങ്ങൾക്ക് ഞായറാഴ്ച യാത്രാ ബന്ദ്
ആഴ്ചയിൽ ആറ് ദിവസം ഓട്ടം നടത്തുന്ന ബസ് സർവ്വീസുകൾ ഞായറാഴ്ചകളിൽ ഓട്ടം നിർത്തിവെക്കുന്നത്.ഇതിനെതിരെ നിരവധി പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും ഫലമില്ലെന്നാണ് നാട്ടുകാരുടെ പരാതി. മറ്റു ദിവസങ്ങളിൽ സർവീസ് നടത്തുന്നനടത്താതെ ജനങ്ങളെ ദുരിതത്തിലാക്കുന്നത്. മറ്റു ദിവസങ്ങളിൽ ഒരേ കമ്പനിയുടെ ഒന്നാൽ കൂടുതൽ ബസള്ളവർ പലപ്പോഴും ഒന്നോ രണ്ടോ സ ർ ച്ചീപ്പകൾ വെട്ടിക്കുറക്കുന്നതും പതിവായിട്ടുണ്ട്. വരുമാനം കുറവാണെന്ന് പറയുമ്പോഴും മത്സര ഓട്ടം നടത്തി യാത്രക്കാരെ സ്റ്റോപ്പുകളിൽ നിന്ന് പോലും എടുക്കാതെ സർവ്വീസ് നടത്തുന്നതായും നാട്ടുകാർ പറയുന്നു.
അത്യാവശ്യത്തിന് കാഞ്ഞങ്ങാട്ടേയ്ക്ക് യാത്ര ചെയ്യണമെങ്കിൽ 150 രൂപയാണ് ഓട്ടോ ക്കൂലി കോവിഡ് ദുരിതത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണക്കാർക്ക് ഇത് താങ്ങാവുന്നതിനപ്പുറമാണ്.ഞായറാഴ്ചകളിൽ സർവ്വീസ് നടത്താത്ത ബധ്യകൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം