കാഞ്ഞങ്ങാട് മോഷണ പരമ്പര ക്ഷേത്രങ്ങളിലും വിടും കുത്തി
തുറന്ന് സ്വർണ്ണം കവർന്നു.
കാഞ്ഞങ്ങാട്: ഒരു ഇടവേളക്ക് ശേഷം കാഞ്ഞങ്ങാട്ട് വീണ്ടും മോഷണ പരമ്പര അരങ്ങേറി. ഹോസ്ദുർഗ് എൽ ബി ടെമ്പിളിന് സമീപത്തെ ക്ഷേത്രങ്ങളിലും കുശാൽനഗറിലെ വിട്ടിലുമാണ് മോഷണം നടന്നത്.
എൽ ബി ടെമ്പിൾ കാരാട്ട് വയലിലെ വെങ്കിട്ടരമണ ക്ഷേത്രത്തിൽ
നിന്നും ഷെൽഫിൽ സൂക്ഷിച്ച് വിഗ്രഹത്തിൽ ചാർത്തുന്ന ഒരു ലക്ഷത്തോളം വില വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ക്ഷേത്രം സെക്രട്ടറി പ്രദീപ് കുമാർ പറഞ്ഞു. ക്ഷേത്രത്തിനടുത്ത് കടന്ന മോഷ്ടാവ് ക്ഷേത്രത്തിൽ സൂക്ഷിച്ച താക്കോൽ കൈക്കലാക്കി ഷെൽഫിൽ തുറന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. പിന്നീട്ട് താക്കോൽ മോഷ്ടാവ് കൊണ്ടുപോയിരുന്നു. ഹോസ്ദുർഗ് എസ് ഐ മാരായ കെ പി സതീഷ് ,മാധവൻ എന്നിവർ എത്തിയ ശേഷം
ഷെൽഫ് പൊളിച്ചപ്പോഴാണ് സ്വർണ്ണംനഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
തൊട്ടടുത്തുള്ള മൂകാംബിക ക്ഷേത്രത്തിൽ നിന്നും പൂട്ട് തകർത്തു യെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിന് സമീപം താമസിക്കുന്ന ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ ബിജു ഏലിയാസിന്റെ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് രണ്ടു പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. രണ്ടുജോഡി കമ്മലും രണ്ടുജോഡി ചെറിയ മോതിരവും നഷ്ടപ്പെട്ടത്. ലോക് ഡൗൺ കാലത്ത് അഭിഭാഷകനും കുടുംബവും നർക്കിലക്കാട് വീട്ടിൽ പോയി അവിടെയാണ് താമസിച്ചുവന്നിരുന്നത് ഇടയ്ക്ക് കാഞ്ഞങ്ങാട് എത്തി വീട് സന്ദർശിച്ച് മടങ്ങാറുണ്ടായിരുന്നുപതിവ്.
രുന്നു. തിങ്കളാഴ്ച വൈകുന്നേരം വീണ്ടും വീട്ടിൽ എത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത് കമ്പിപ്പാര ഉപയോഗിച്ച് വാതിൽ തുറന്നാണ് കവർച്ചാസംഘം വീടിനകത്ത് കടന്ന് ഷെൽഫിൽ സൂക്ഷിച്ച സ്വർണ്ണം കവർന്നത് .
വിവരമറിഞ്ഞു അഡീഷണൽ എസ്ഐ ടി.രാമചന്ദ്രനും
സംഘവും സ്ഥലത്തെത്തി.പോലീസ്നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി കൈയ്യുറ ധരിച്ചാണ് സംഘം കവർച്ച നടത്തിയതെന്നാണ് പ്രാഥമിക വിവരം പോലീസ് നായ വീടിന്റെ തൊട്ടടുത്ത്ഓടി നിൽക്കുകയായിരുന്നു