കാസർകോട് ദഖ്നി മുസ്ലീം അസോസിയേഷൻ(കെ.ഡി.എം.എ.) തെക്കന്‍ മേഖല വാർഷിക യോഗം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ഉർദു സംസാരിക്കുന്ന സംസ്ഥാനത്തെ ദഖ്നി മുസ് ലീം സംഘടനയായ കാസർകോട് ദഖ് നി മുസ് ലീം അസോസിയേഷൻ(കെ.ഡി.എം.എ.) തെക്കന്‍ മേഖല വാർഷിക യോഗം സംഘടിപ്പിച്ചു.ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങള്‍ ദഖ്നി മുസ് ലീമിനും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പള്ളിക്കര കീക്കാൻ ദാവൂദ് മൊഹല്ല ഹനഫി മദ്രസ ഹാളിൽ ഉപ്പള എം. എസ്. അക്കാദമി സ്കൂള്‍ ചെയർമാൻ മുഹമ്മദ് ആസിഫ് റഷാദി ഉദ്ഘാടനം ചെയ്തു.
അബ്ദുൾ ഷുക്കൂർ മൗവ്വൽ അധ്യക്ഷനായി. അബ്ദുൾ റഷീദ് ഇബ്രാഹിം ,ഷേയ്ക്ക് ആദം സാഹിബ് അട്ക്ക, ആസിം മണിമുണ്ട, ഷെറീഫ് കാസർകോട്, നിസാം മൗവ്വൽ, ഷബീർ മാസ്റ്റർ, ബഷീർ കാസർകോട്, ഷേയ്ക്ക് ശബാൻ സാഹിബ്, നാസർ ചുള്ളിക്കര, അഷറഫ് മൊഗ്രാൽ, കെ.മുഹമ്മദ് അഷ്റഫ് ,ഷേയ്ക്ക് അബ്ദുള്‍ നാസർ പി.എം അബ്ദുൾ റഹ്മാൻ ഹാറൂൺ കോട്ടിക്കുളം, അബ്ദുൾ ഗനി, ഫിറോസ് അഹമ്മദ്,എന്നിവർ സംസാരിച്ചു