ആസാദ് നഗർ പായിച്ചാൽ റോഡ് ഗതാകത യോഗ്യമാക്കണം
പഞ്ചായത്ത് ഉപരോധിക്കാൻ എൻ വൈ എൽ
മൊഗ്രാൽപുത്തൂർ: മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഏഴാം വാർഡ് ആസാദ് നഗർ പായിച്ചാൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് കാൽനട പോലും അസാധ്യമായിരിക്കുകയാണ്ന്ന് പരാതി .
വർഷങ്ങളായി റോഡിൻ്റെ ശോച്ചനീയാവസ്ഥ പരിഹരിക്കാത്തത് കൊണ്ട്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടുകാർ വോട്ട് ഭഹിഷ്കരിക്കാൻ തയ്യാറായെങ്കിലും കാസർകോട് എം എൽ എ നെല്ലിക്കുന്ന് ഇടപെട്ട് റീടാറിംഗിന് ഉടൻ പരിഹാരമുണ്ടാകുമെന്നും വോട്ട് ഭഹിഷ്കരണത്തിൽ നിന്നും പിൻമാറാൻ നാട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു .തുടർന്ന് നാട്ടുകാർ വോട്ട് ഭഹിഷ്കരണത്തിൽ നിന്ന് പിൻമാറുകയായിരുന്നു . വിജയിച്ചതിന് ശേഷം എം എൽ എ തിരിഞ്ഞു നോക്കിയില്ലെന്നും
എം എൽ എ പൊതുജനങ്ങളെ കള്ളം പറഞ് വഞ്ചിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു
രാത്രികാലങ്ങളിൽ ഇതുവഴിയുള്ള യാത്ര വളരേയേറെ പ്രയാസകരമാണെന്നും സ്കൂളിലേക്കും പോകുന്ന കുട്ടികളക്കും മറ്റുളവർക്കും ഇതുവഴിയുള്ള യാത്ര വെല്ലുവിളി നിറഞ്ഞതാണെന്ന് എൻ വൈ എൽ നേതാക്കൾ പറഞ്ഞു . മാത്രമല്ല പ്രശന പരിഹാരത്തിന്ന് മുന്നിട്ടിറങ്ങേണ്ട ഏഴാംവാർഡ് മെമ്പർ ഇതുവഴി കാണാറില്ലൊന്നും നാട്ടുകാർ പരാതിപ്പെടുന്നു.പഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി ഇടപെട്ട് പായിച്ചാൽ റോഡ് ഗതാകത യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ നിരത്തിലിറക്കി പഞ്ചായത്ത് ഭരണസമിതിക്കെതിരെ സമരപരിപാടികളുമായി മുൻപോട്ട് പോകുമെന്നും
നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് ബളളീർ പ്രസ്ഥാവനയിലൂടെ മുന്നറിയിപ്പ് നൽകി