മലയോര ഹൈവേ നിര്‍മ്മാണത്തിനിടെ തെങ്ങ്
മുകളില്‍ വീണ് ഹിറ്റാച്ചി ഓപ്പറേറ്റര്‍ മരിച്ചു
കാഞ്ഞങ്ങാട്: മലയോര ഹൈവേ നിര്‍മ്മാണം നടക്കുന്ന ചിറ്റാരിക്കാല്ചെറുപുഴ റൂട്ടിലെ മുനയംകുന്ന് അരിയിരുത്തി ഭാഗത്ത് ചെറുപുഴ പാലത്തിന് സമീപം റോഡ് നിര്‍മ്മാണത്തിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും മണ്ണ് എടുക്കുന്നതിനിടെ ഹിറ്റാച്ചിയുടെ മുകളിലേക്ക് അപ്രതീക്ഷിതമായി തെങ്ങ് വീണ് ഓപ്പറേറ്റര്‍ മരിച്ചു. തമിഴ്നാട് സ്വദേശി ഫിനു എന്ന സദയന്‍ (35) ആണ് മരിച്ചത്. അപകടത്തിന് ശേഷം ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരണം സംഭവിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.