പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് വീട് വിട്ട കമിതാകള്‍ക്ക് അമ്പലത്തറ പോലീസിൻ്റെ വക എട്ടിൻ്റെപണി
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തി വാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഭര്തൃമതിയ്ക്കും കാമുകനും അമ്പലത്തറ പോലീസിൻ്റെ വക എട്ടിത്തെറ പണി . തായന്നൂര്‍ ചെര്‍ളത്തെ കാര്‍ത്തിക നിവാസില്‍ സുരേഷ്കുമാറിന്റെ ഭാര്യ.പ്രസീത(32) ,കാമുകനായ കരിന്തളം കിളിയളത്തെ വിജീഷ് എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്.
ഇവർക്കെതിരെ പ്രായപൂര്‍ത്തിയാക്കാത്ത കുട്ടികളെ വീട്ടിലുപേക്ഷിച്ച് പോകുന്നതിന് എടുക്കുന്ന ഐ.പി.സി 317, ജുവ നൈല്‍ ജസ്റ്റിറ്റ്സ് ആക്ട് 75 വകുപ്പുകൾ പ്രകാരമാണ് കേസന്വേഷിച്ച അമ്പലത്തറ എസ് ഐ മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്തത്. ഹൊ സ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാ ഴ്ചയാണ് പ്രസീതയെ കാണാതായത്. ബേങ്കിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറ ങ്ങിയ പ്രസീത പിന്നീട് തിരിച്ചെത്തിയില്ല. ഭര്‍ത്താവ് സുരേഷ് കുമാറിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ ഒളിച്ചോടിയതാണെന്ന് സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷ ണത്തി ല്‍ ഇവരെ കോഴിക്കോട് വടകര ചോറോട് വാടക വീട്ടില്‍ താമസിച്ച് വരുന്നതിനിടയില്് അമ്പലത്തറ എസ്.ഐ മധുസൂദനന് മടിക്കൈ നേതൃത്വത്തില്‍ കണ്ടെത്തുകയായി രുന്നു പ്രീതക്ക് പതിനേഴും പതിനൊന്നും വയസുള്ള പെണ്‍കുട്ടി കളും വിജേഷിന് നാലര വയസുള്ള പെണ് കുട്ടിയുമുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരും തങ്ങൾക്ക് ഒരുമിച്ച് താമസിക്കണമെന്നും അഞ്ച് വർഷമായി പ്രണയത്തിലാണെന്നും വ്യക്കമാക്കി ഇതോടെയാണ് പ്രായപൂർത്തിയാവാത്ത മക്കളെ ഇപേക്ഷിച്ച് ഒളിച്ചോടിയതിന് കുരുക്ക് മുറുകിയത്.12 വർഷ വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളിലാണ് ഇരുവരും ജയിലകപ്പെട്ടിരിക്കുന്നത്. ജില്ലയിൽ അപൂർവ്വം സ്റ്റേഷനുകളിൽ മാത്രമാണ് ഇത്തരത്തിൽ ഒളിച്ചോടുന്ന കമിതാക്കൾക്കെതിരെ ബാലാവകാശ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തി കേസെടുക്കാറുള്ളു.