ആത്മാർത്ഥ സുഹൃത്തുക്കൾ എന്നും നിങ്ങളോടൊപ്പം തന്നെയായിരിക്കും, ഞാൻ നിന്നെ സ്നേഹിക്കുന്നു സാം; പ്രിയകൂട്ടുകാരിക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ
സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസകളുമായി ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ. അത്മാർത്ഥ സുഹൃത്തുക്കൾ എന്നും നിങ്ങളുടെ കൂടെയുണ്ടാകുമെന്നാണ് സംയുക്തയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
‘ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ കാര്യങ്ങളും അറിയാം. പക്ഷേ ആത്മാർത്ഥ സുഹൃത്ത് എന്നും നിങ്ങളോടൊപ്പം തന്നെയായിരിക്കും. ഞാൻ നിന്നെ സ്നേഹിക്കുന്നു സാം, പിറന്നാളാശംസകൾ’- എന്നാണ് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.പ്രിയ കൂട്ടുകാരി ഗീതുമോഹൻദാസും സംയുക്തയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. ‘ ഹാപ്പി ബർത്ത് ഡേ ഡാർലിംഗ് വർമേ’ എന്ന അടിക്കുറിപ്പോടെ സംയുക്തയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും ഗീതു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ തമിഴ് പതിപ്പിലാണ് സംയുക്ത അവസാനം അഭിനയിച്ചത്. വർഷങ്ങളായി സിനിമാ മേഖലയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും സംയുക്തയ്ക്ക് ഇപ്പോഴും ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിലൂടെ നിരവധിപേരാണ് താരത്തിന് പിറന്നാളാശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. ആശംസ നേർന്ന എല്ലാവർക്കും താരം നന്ദി പറഞ്ഞു. പിറന്നാൾ കേക്കുമായി നിൽക്കുന്ന ഒരു ചിത്രവും സംയുക്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram