മാലമോഷ്ടിക്കാന്‍ മൂന്നു മാസത്തെ പദ്ധതി; ഒടുവില്‍ പോലീസ് വലയില്‍
മുണ്ടക്കയം ഈസ്റ്റ്: മുന്‍പേ കണ്ടുവെച്ച സ്വര്‍ണമാല മോഷ്ട്ക്കാന് പദ്ധതിയിട്ട് ആളില്ലാത്ത അവസരങ്ങള്‍ക്കു വേണ്ടി കാത്തിരുന്നത് മൂന്നുമാസം. എല്ലാ തയ്യാറെടുപ്പുകളോടെ പഴുതുകളടച്ച് പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പോലീസ് പിടിയിലായി.
പെരുവന്താനം വനിത സഹകരണ സംഘം ഓഫീസില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി ജീവനക്കാരിയുടെ സ്വർണമാല കവർന്ന സംഭവത്തിൽ കപ്പാലുവേങ്ങ തേൻപാറതടത്തിൽ സുഭാഷ് (37), ആറന്മുള വല്ലനഭാഗം പെരുമാശ്ശേരിൽ ദീപക് (29) എന്നിവരാണ് അറസ്റ്റിലായത് .കഴിഞ്ഞ വെള്ളിയാഴ്ച രണ്ടരയ്ക്കായിരുന്നു മോഷണം. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയത്. പല ദിവസങ്ങളിലും പ്രതികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. ശേഷമായിരുന്നു മോഷണം. വനിതാ സഹകരണ സംഘം ജീവനക്കാരിയായ കൊക്കയാർ സ്വദേശിനി രജനിയുടെ കഴുത്തിൽ കിടന്ന സ്വർണമാലയാണ് പ്രതികൾ മോഷണം നടത്തിയത്.