ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചകേസിൽ യുവാവ് അറസ്റ്റിൽ
പാലാ: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചകേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ കലക്ടറേറ്റിന് സമീപം നവരോജി പുരയിടത്തിൽ ഇർഷാദിനെയാണ് (19) പാലാ സി.ഐ കെ.പി. ടോംസൺ അറസ്്റ്റ് ചെയ്തത്. പ്രണയം നടിച്ച് വിദ്യാർഥിനിയുടെ നഗ്നചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ ചിത്രീകരിച്ച ഇയാൾ പിന്നീട് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. എ.എസ്.ഐമാരായ സിബിമോൻ, ജോജൻ ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുമേഷ്, സി.പി.ഒ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്്റ്റ് ചെയ്തത്.
പ്രതിക്കെതിരെ പോക്സോ ആക്ട്, ഐ.ടി ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് എടുക്കുകയും ഇയാളുടെ ഫോണും സിമ്മും പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കി.