അറക്കല്‍ ബീവി അന്തരിച്ചു
അറക്കല്‍ രാജകുടുംബത്തിന്റെ 39-ാമത് സല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ബീകുഞ്ഞി ബീവി അന്തരിച്ചു. 87 വയസായിരുന്നു. സംസ്കാരം വൈകിട്ട് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മദ്രാസ് പോര്‍ട്ട് അഡ്മിനിസ്ട്രേറ്റാവ് ഓഫീസറായിരുന്ന പരേതനായ എപി ആലിപ്പി എളയയുടെ ഭാര്യയാണ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുള്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്.