വയോധികന്റെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ
കോഴിക്കോട്: വയോധികന്റെ മൃതദേഹം വീടിനരികെ റോഡരികിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന് ജേക്കബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു യാത്രക്കാരന് കണ്ടത്. യാത്രക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. ജസ്റ്റിെന്റ വീടന് അടുത്ത് തന്നെയുള്ള റോഡരികിലാണ് മൃതദേഹം കണ്ടത്.
ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാന്‍സര്‍ രോഗിയായിരുന്നു മരിച്ച ജസ്റ്റിന്.