ചുണ്ണാമ്പ് ചേർത്ത പ്രത്യേകമിശ്രിതം പുരട്ടി പൂട്ട് തകർക്കും, കുറുവ സംഘമെന്ന് സംശയം: അതീവ ജാഗ്രത നിർദേശം
പാലക്കാട്: കേരളത്തിൽ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യമെന്ന് സൂചന. അതിരമ്പുഴ നീർമലക്കുന്നേൽ ഒരു വീട്ടിൽ നടന്ന മോഷണശ്രമമാണ് പിന്നിൽ കുറുവ സംഘമാണെന്ന സംശയം ജനിപ്പിക്കുന്നത്. മുജീബ് എന്നയാളുടെ വീടിന്റെ ഭിത്തിയിലാണ് പ്രത്യേക അടയാളം കണ്ടെത്തിയത്. ചുണ്ണാമ്പു പോലുള്ള മിശ്രിതം ഉപയോഗിച്ചുണ്ടാക്കിയതാണ് അടയാളം. പകൽ വീടും പരിസരവും നിരീക്ഷിച്ച ശേഷം അടയാളം പതിച്ചതാകാമെന്നു കരുതുന്നു.ഓഗസ്റ്റിൽ പാലക്കാടിന്റെ അതിർത്തിപ്രദേശങ്ങളിൽ കുറുവ സംഘം എന്ന ആയുധധാരികളായ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതിരമ്പുഴയിൽ എത്തിയ മോഷണസംഘത്തിനും ഇതേ സമാനതകൾ കണ്ടെത്തിയതോടെയാണു കുറുവ സംഘമെന്ന സംശയത്തിലേക്ക് എത്തിയത്.മോഷണശ്രമം നടന്ന വീടുകളിലെല്ലാം പിൻഭാഗത്തെ വാതിലാണു തുറക്കാൻ ശ്രമിച്ചത്. വാതിലിന്റെ ഉള്ളിൽ നിന്നുള്ള കൊളുത്തോ പൂട്ടോ തിരിച്ചറിഞ്ഞ്, ആ ഭാഗത്തു കമ്പി പോലുള്ള ആയുധം ഉപയോഗിച്ചു പുറത്തു നിന്നു ശക്തമായി ഇടിച്ചാണു തുറക്കുന്നതെന്നാണു സംശയം. മോഷണശ്രമം നടന്ന വീടുകളിലെല്ലാം വാതിലിൽ ഇങ്ങനെ ഇടിച്ചതിന്റെ പാടുകൾ വ്യക്തമാണ്.കരുത്തരായ കള്ളന്മാർകുറുവാ സംഘം, പേര് പോലെ വ്യത്യസ്തമാണ് ഇവരുടെ കവർച്ചാ രീതി. ഏതടവും പയറ്റും. വകവരുത്താനും മടിയില്ല. കൊല്ലുകയാണ് ആദ്യം തന്നെ ചെയ്യുക ! ചെറുപ്പക്കാർ മുതൽ 55 പിന്നിട്ടവരും സംഘത്തിലുണ്ട്. അഭ്യാസങ്ങൾ പഠിച്ച, പെട്ടെന്ന് കീഴ്പ്പെടുത്താൻ കഴിയാത്ത ആളുകളാണ് ഇവർ. ഇതുവരെ തമിഴ്നാട്ടിൽ മാത്രമാണ് ഇവർ കവർച്ച നടത്തിയിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പേ പാലക്കാട് കുറുവാ സംഘത്തിൽപ്പെട്ടവർ പിടിയിലായിട്ടുണ്ട്. പിന്നീട് ഇവരുടെ സാന്നിദ്ധ്യം ഉണ്ടായിട്ടില്ല.ജില്ലയിൽ കുറുവകളില്ല, മഴക്കാല കള്ളന്മാരുണ്ട്കുറുവാ സംഘം അതിർത്തി കടന്നിട്ടില്ലെന്നാണ് പൊലീസ് അടിവരയിടുന്നത്. എന്നാൽ എല്ലായിടത്തും മഴക്കാല കള്ളന്മാരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂലായ് 23ന് പെരുമഴ സമയത്ത് എറണാകുളം നോർത്തിലെ അപ്പാർട്ട്മെന്റിൽ നിന്ന് 15 പവൻ സ്വർണം മോഷ്ടിച്ചതിന് പിന്നിൽ മഴക്കാല കള്ളന്മാരാണെന്നാണ് നിഗമനം.