പൊന്നാനിയില്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒട്ടേറെ പേര്‍ക്ക് പരുക്ക്
മലപ്പുറം: പുതുപൊന്നാനിയില്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടേറെ പേര്‍ക്ക് പരുക്ക്. പരുക്ക് പറ്റിയ 17 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും എട്ട് പേരെ പേരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ല. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ളവര്‍ സഞ്ചരിച്ച ഗാലക്സി എന്ന പേരുള്ള ബസാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.