പത്തനംതിട്ടയിൽ അന്യ സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
പത്തനംതിട്ട: അന്യ സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗാൾ സ്വദേശിയായ സുബോദ് റായ് ആണ് മരിച്ചത്. കേസിൽ മാൽഡ സ്വദേശി സുഫൻ ഹൽദാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.