കീഴ് മാല കെ.കുഞ്ഞിരാമൻ നായർ ചരമ വാർഷികം ആചരിച്ചു
കരിന്തളം : കിനാനൂർ – കരിന്തളം പഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം വഹിച്ച കീഴ് മാലയിലെ കെ.കുഞ്ഞിരാമൻ നായരുടെ പതിനേഴാം ചരമവാർഷികം സി.പി.ഐ (എം) കീഴ്മാല ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആചരിച്ചു. സ്മാരകസ്തൂപത്തിൽ പാർട്ടി പ്രവർത്തകരും നേതാക്കളും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. ഏരിയാ ക്കമ്മറ്റി അംഗം കെ. ലക്ഷ്മണൻ പതാക ഉയർത്തി അനുസ്മരണ യോഗം ജില്ലാക്കമ്മറ്റി അംഗം ടി.കെ.രവി . ഉൽഘാടനം ചെയ്തു. കരിന്തളം വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.സുധാകരൻ അധ്യക്ഷനായി.പാറക്കോൽ രാജൻ.കെ. ലക്ഷ് മണൻ . പി.ചന്ദ്രൻ. ടി.എസ്.ബിന്ദു. എം.എ. നിതിൻ. എൻ.ടി.ശ്യാമള. എൻ. രമണൻ , കെ.സുകുമാരൻ .എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.വി. പവിത്രൻ സ്വാഗതം പറഞ്ഞു