പയ്യന്നൂരിൽ ദിനേശ് ബീഡി ഗോഡൗണിൽ തീപിടിത്തം; ഒരുലക്ഷത്തോളം ബീഡി കത്തിനശിച്ചു
പയ്യന്നൂർ: കണ്ടോത്ത് ദേശീയ പാതയോരത്ത് ദിനേശ് ബീഡി ഗോഡൗണിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ടോടെയുണ്ടായ തീപിടിത്തത്തിൽ ഒരുലക്ഷത്തോളം ബീഡി നശിച്ചു. ദിനേശ് ഷോപ്പി ഷോറൂമിനു പിറകിലെ ബീഡി ഉണങ്ങാനിടുന്ന പുകപ്പുരയിലാണ് തീപിടിത്തമുണ്ടായത്.അഗ്നിരക്ഷസേന പയ്യന്നൂർ സ്റ്റേഷൻ ഓഫിസർ ടി.കെ. സന്തോഷ്കുമാറിെൻറ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് ഫയർ യന്ത്രങ്ങൾ ഒരു മണിക്കൂറിലധികമെടുത്താണ് തീയണച്ചത്. അഗ്നിരക്ഷസേനയുടെ ഇടപെടലിനെ തുടർന്ന് പാതയോരത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. ഇതോടെ വൻദുരന്തമാണ് വഴിമാറിയത്.