കൊവിഡ് വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം ‘ഒമിക്രോൺ’; ഇതുവരെയുളളതിൽ ഏറ്റവും അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന
ജോഹന്നാസ്ബർഗ്: ഇതുവരെ കണ്ടെത്തിയതിൽ വച്ച് കൊവിഡ് രോഗാണുക്കളിൽ ഏറ്റവും അപകടകാരിയാണ് ദക്ഷിണാഫ്രിക്കയിൽ പുതുതായി കണ്ടെത്തിയ കൊവിഡ് വകഭേദമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന ഗ്രീക്ക് പേരാണ് നൽകിയത്. ബി.1.1.529 ഡെൽറ്റാ വകഭേദത്തിന്റെ വിഭാഗത്തിൽ വരുന്ന അത്യന്തം അപകടകരമായ വകഭേദമാണ്. അതിവേഗം പടരാനും ഇടയാക്കുന്നതാണ് ഒമിക്രോൺ വകഭേദം.എവിടെയാകും ഈ വകഭേദം പടർന്നുപിടിക്കുകയെന്ന കാര്യത്തിൽ വിദഗ്ദ്ധർക്ക് തീരുമാനത്തിലെത്താനായിട്ടില്ല. എന്നാൽ ഈ വകഭേദം വന്ന ചിലരിൽ യാതൊരു ലക്ഷണവും പ്രകടമാകുന്നില്ല എന്നതും ആശങ്കയുണർത്തുന്നു. കൊവിഡിന്റെ മുൻ വകഭേദങ്ങളും അപകടകാരികളാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വ്യാപകമായി പ്രചരിച്ചിരുന്നില്ല. ബീറ്രാ വകഭേദം ഇത്തരത്തിലൊന്നാണ്. ഇതുപോലെയാണോ ഒമിക്രോൺ എന്ന കാര്യത്തിൽ വിദഗ്ദ്ധർക്ക് വ്യക്തതയില്ല.