കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുക : കര്‍ഷക സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ടാക്ടര്‍ റാലി നടത്തി
കാഞ്ഞങ്ങാട്:കരിനിയമങ്ങള്‍ പിന്‍വലിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുക, ഡല്‍ഹി കര്‍ഷക സമരത്തില്‍ രക്തസാക്ഷിത്വം വരിച്ച കര്‍ഷക കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വൈദ്യുത ഭേദഗതി ബില്ല് പിന്‍വലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് കൊണ്ട് കര്‍ഷക സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി നടത്തി.സമരം കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് ബങ്കളം കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു .
ജെ ഡി എസ് ജില്ലാ വൈസ് പ്രസിഡണ്ട് പി പി രാജു അധ്യക്ഷത വഹിച്ചു. പി ടി നന്ദകുമാര്‍, രാഘവന് കൂലേരി, പി വി കുഞ്ഞിരാമന്, ശിവജി വെള്ളിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മൂലകണ്ടം പ്രഭാകരന് സ്വാഗതം പറഞ്ഞു.കര്‍ഷക സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് സി.ഐ.ടി.യു നടത്തിയ പ്രകടനത്തില്‍ കാറ്റാടി കുമാരനും കെ.വി രാഘവനും കര്‍ഷക തൊഴിലാളി യൂണിയന് നേതൃത്വത്തില്‍ നടന്ന അഭിവാദ്യപ്രകടനത്തിന് കൃഷ്ണന്കുട്ടമത്ത് പി.നാരായണന് എന്നിവര്‍ നേതൃത്വം നല്കി