കേന്ദ്രം നടപ്പാക്കുന്നത് നികുതി ഭീകരത: രാജ് മോഹൻ ഉണ്ണിത്താൻ എം.പി.
കാഞ്ഞങ്ങാട്: പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണാധികാരം കേന്ദ്ര സർക്കാർ തിരിച്ചെടുക്കണമെന്നും ജി എസ് ടി യിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നികുതി ഭീകരത അവസാനിപ്പിക്കണ മെന്നും കാസർകോട് പാർലമെൻ്റ് അംഗം രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. എഐസിസി നിർദ്ദേശപ്രകാരം പാരലമെൻ്റ് മണ്ഡലങ്ങളിൽ സംഘടിപ്പിച്ചു വന്ന ജനജാഗരൺ യാത്രയ്ക്ക് ശേഷം കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു എം.പി. കേരളത്തിൽ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതി കേരളത്തിൻ്റെ പരിസ്ഥിതി മേഖലയെ തകർക്കുമെന്ന് എം പി പറഞ്ഞു ഇ.എം എസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാർ ഭരിച്ചപ്പോഴുണ്ടായ കടം പിണറായി വിജയൻ ഏഴ് കൊല്ലം കൊണ്ട് ഉണ്ടാക്കി വെച്ചിരിക്കുകയാണെന്നും എം.പി ആരോപിച്ചു. എം പിയോടൊപ്പം ഡി.സിസി പ്രസിഡണ്ട് പി.കെ ഫൈസൽ, സി കെ ശ്രീധരൻ, സാജിദ് മവ്വൽ ശ്രീജിത്ത് മാടക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.