ബിരിയാണി വാങ്ങിയാൽ തക്കാളി ഫ്രീ! തീർന്നില്ല… തക്കാളിയുമായി എത്തുന്നവർക്ക് ബിരിയാണിയും ഫ്രീ!
ലോക്ഡൗൺ ക്ഷീണം മാറുന്നതിനു മുൻപേ ഇന്ധന, പാചകവാതക വിലയും ഇപ്പോൾ കൈ പൊള്ളിക്കുകയാണ്.
ഇതിനിടെ വ്യത്യസ്തമായ രണ്ട് ഓഫറുകളുമായി തമിഴ്നാട്ടിലെ ഒരു ബിരിയാണിക്കട ശ്രദ്ധേയമാകുകയാണ്.
ഒരു കിലോഗ്രാം ബിരിയാണി മേടിക്കുമ്പോൾ അരക്കിലോഗ്രാം തക്കാളി സൗജന്യമായി നൽകുന്നു!. തീർന്നില്ല,ഒരു കിലോ തക്കാളിയുമായി എത്തുന്നവര്‍ക്ക് ഈ ഹോട്ടലില്‍ ചിക്കന്‍ ബിരിയാണിയും സൗജന്യം.
തമിഴ്നാട്ടിലെ കാഞ്ചീപുരം സേതുപക്കത്തിലെ ഒരു ചെറിയ ബിരിയാണിക്കടയാണ് ആമ്പുർ. ഇവിടെയാണ് ഈ ഓഫർ.
രാവിലെ മുതല്‍ തന്നെ കടയ്ക്കു മുന്പില് ആളുകളുടെ നീണ്ടനിരയായിരുന്നു.
ഇവിടെ അരക്കിലോ ബിരിയാണിക്ക് 80 രൂപയാണ്, ഒരു കിലോ തക്കാളിക്ക് ചെന്നൈയിൽ 140 രൂപവരെ കൊടുക്കണം. എന്തായാലും തക്കാളിയുമായി വന്നു ബിരിയാണി മേടിച്ചത് മൂന്ന് പേർ മാത്രമായിരുന്നു.