സംസ്ഥാനത്ത് 2026 ഓടെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാകും: റവന്യൂ മന്ത്രി
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് 2026 ഓടെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാകുമെന്നും ഭൂമിയുടെ തണ്ടപ്പേർ രജിസ്ട്രേഷൻ ഏകീകരിക്കുമെന്നും, റവന്യൂ തല സേവനങ്ങൾ മുഴുവൻ സ്മാർട്ടാക്കുമെന്നും റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കി. പുല്ലൂരിൽ പുതിയ കെട്ടിടവും ദുരിതാശ്വാസ അഭയകേന്ദ്രവും തുറന്ന് സംസാരിക്കുകയായിരുന്നു മന്ത്രി സി എച്ച് കുഞ്ഞമ്പു എംഎൽഎ അദ്ധ്യക്ഷനായി. രാ ജ്മോഹൻ ഉണ്ണിത്താൻ എംപി, ഇ ചന്ദ്രശേഖരൻ എംഎൽഎ എന്നിവർ മുഖ്യാഥിതികളായി. ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ, ദുരന്തനിവാരണ കമീഷണർ ഡോ. കെ കൗശി കൻ എന്നിവർ സംസാരിച്ചു. കലക്ടർ സ്വാഗത് ആർ ഭണ്ഡാരി സ്വാഗതവും സബ് കലക്ടർ ഡി ആർ മേഘശ്രി നന്ദിയും പറ ഞ്ഞു. ലോകബാങ്ക് സഹായ ത്തോടെ 3.8 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി നിർമിച്ച അഭയ കേന്ദ്രത്തിൽ ആയിരം പേരെ പാർപ്പിക്കാനാകും. പ്രകൃ തിക്ഷോഭ കാലത്ത് ജനങ്ങളെ താൽകാലികമായി താമസിപ്പി ക്കാവുന്ന കെട്ടിടം വിവാഹം പോലുളള ചടങ്ങിന് വാടകയ്ക്ക് നൽകും.