പണമാവശ്യപ്പെട്ട് മദ്രസ ഉസ്താദിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ
ഉപ്പള:നയാബസാർ സ്വദേശിയായ അബ്ദുള്ള ഉസ്താദിനെ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മർദിച്ച കേസിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ മുഷാഹിദ് ഹുസൈൻ 24 . ടിപ്പുഗല്ലി. പച്ചമ്പളം. മംഗൽപാടി എന്നയാളാണ് അറസ്റ്റിലായത്. കാസർകോട് ഡി വൈ എസ് പിപി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡും കുമ്പള എസ് ഐഅനിഷും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് പ്രതിയെ പിടികൂടിയത്. സ്ക്വാഡിൽ പോലീസുകാരായ ഗോകുല. സുഭാഷ്. വിജയൻ. നിതിൻ സാരങ്, കുമ്പള സ്റ്റേഷനിലെ സുധീർ എന്നിവർ ഉണ്ടായിരുന്നു
മുഷാഹിദ് കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിൽ മയക്കു മരുന്ന്. നരഹത്യ കേസുകൾ ഉൾപ്പെടെ 4 കേസുകളിൽ പ്രതിയാണ്.