അധോലോകഗുണ്ടാ സിയയുടെ കൂട്ടാളി ഗൾഫിൽ ഒളിവിൽ കഴിയുന്ന റഫീഖിനെതിരെ ഇന്റർപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു
കാസർകോട്: ഉപ്പള കയ്യാറിൽ അട്ടഗോളി കോളഞ്ച ഹൗസിൽ മുഹമ്മദ് റഫീഖ് എന്ന നപ്പട്ട റഫീഖ്. (32) ക്കെതിരെയാണ് കാസർകോട് പോലീസിന്റെ അപേക്ഷ പ്രകാരം റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. കൊലപാതകം. തട്ടിക്കൊണ്ടുപോകൽ. അടക്കം കേരളത്തിലും കർണാടകത്തിലും നിരവധി കേസുകളിൽ പ്രതിയാണ് ഈയിടെ മുംബൈ വിമാന താവളത്തിൽ അറസ്റ്റിലായ സിയയുടെ കൂട്ടാളിയായ നപ്പട്ട റഫീഖ്. ഇത് പ്രകാരം ഏതു രാജ്യത്തെ പോലീസിനും എവിടെ വെച്ചും ഇയാളെ അറസ്റ്റ് ചെയ്യാം ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് രക്ഷപ്പെട്ട വിവിധ കേസുകളിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരെയും റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി കാസർകോട് ഡിവൈഎസ്പി , പി. ബാലകൃഷ്ണൻ നായർ അറിയിച്ചു