ആത്മാർത്ഥ സേവനത്തിനുള്ള അംഗീകാരത്തിന്റെ നിറവിൽ മഹേശ്വരി
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ മികച്ച നിയമ സഹായപ്രവർത്തനത്തിനുള്ള അംഗീകാരം ഹൈകോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ കൈയിൽ നിന്ന് ഏറ്റുവാങ്ങിക്കുമ്പോൾ എളേരിത്തട്ടിലെ മഹേശ്വരിയ്ക്കത് ആത്മാർപ്പണത്തിൻ്റെ പ്രതിഫലമായിരുന്നു. ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയുടെ സൗജന്യ നിയമ സഹായം സാധാരണ ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിന് നിസ്വാർത്ഥ സേവനം നടത്തിയതിനാണ് മഹേശ്വരിയെ അംഗീകാരം തേടിയെത്തിയത്. കോളനികളിലേതടക്കമുള്ള വിവിധ സാമൂഹിക, കുടുംബ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് മഹേശ്വരിയുടെ പ്രവർത്തനങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. കൃത്യമായ പരിശീലന ശേഷമാണ് പാരാലീഗൽ വളണ്ടിയർമാർ ബോധവത്കരണ പ്രവർത്തനങ്ങളും നിയമ സഹായ പ്രവർനങ്ങളും നടത്തുന്നത്. കോവിഡ് രൂക്ഷമായ അടച്ചിടൽ കാലത്ത് മഹേശ്വരി നടത്തിയ നിസ്തുല പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.
ഈ പി എൽ വി മാർ പഞ്ചായത്തുകളിൽ ഒരു ദിവസം സൗജന്യ നിയമ സഹായം നൽകുന്ന ലീഗൽ ക്ലിനിക്കുകളിൽ വരുന്ന കേസുകൾ ഇരു കക്ഷികളെയുമിരുത്തി പ്രത്യേക കൗൺസലിംഗിലൂടെ തീർപ്പാക്കി രമ്യമായി പരിഹരിക്കുന്നു. കോടതിയിലേക്കും പോലിസ് സ്റ്റേഷനുകളിലേക്കു മെത്തുന്നതിന് മുൻപ് ഇത്തരം ക്ലിനിക്കുകളിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു.
എളേരിത്തട്ട് സ്വദേശികളായ ഗോപിനാഥൻ പിള്ളയുടേയും സൗദാമിനിയമ്മയുടേയും മകളാണ്
ജയൻ. കെ. വി യാ ണ് ഭർത്താവ്.
രണ്ടു മക്കൾ : അനാമിക ജയൻ, ജഗന്നാഥ് ജയ