പത്തനംതിട്ട: പത്തനം തിട്ടയിലെ അടൂരില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖില്‍ (20), ഹരി നാരായണന് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് കൊണ്ട് പോയി നിഖില്‍ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കുകയാണുണ്ടായത്. പൊലീസ് കേസെടുക്കുകയും നിഖില്‍ ആദ്യം അറസ്റ്റിലാകുകയും ചെയ്തു. നിഖിലിന് സഹായം നല്‍കിയതിനാണ് ഹരി നാരായണന് പിടിയിലായത്..