കാഞ്ഞങ്ങാട് നഗരസഭ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി റിബൽ സ്ഥാനാർത്ഥിയായി പത്രിക നൽകി
കാഞ്ഞങ്ങാട്: അടുത്തമാസം ഏഴാം തീയതി ഉപതെരഞ്ഞെടുപ്പു നടക്കുന്ന കാഞ്ഞങ്ങാട് നഗരസഭ മുപ്പതാം വാർഡ് ഒഴിഞ്ഞവളപ്പിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് റിബൽ ഭീഷണി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറികൂടിയായ കോൺഗ്രസ് സ്ഥാനാർത്ഥി കെകെ ബാബുവിനാണ് ഭീഷണിയുള്ളത്കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ പി മധു മുപ്പതാം വാർഡിൽ നാമനിർദ്ദേശപത്രിക നൽകി വരണാധികാരി ടെലിവിഷൻ തിരഞ്ഞെടുപ്പ് ചിഹ്നമായി അദ്ദേഹത്തിന് നൽകിയിട്ടുണ്ട് കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള അപമാനവും അവഗണനയിലും പ്രതിഷേധിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നാണ് കെ പി മധുവിന്റെ നിലപാട് മത്സ്യത്തൊഴിലാളി കോൺഗ്രസ് കാസർകോട് ജില്ലാ ട്രഷറർ കൂടിയാണ് മധു യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച്കോൺഗ്രസിലെ ബനീഷ് രാജിന്റെ മരണത്തെ തുടർന്നാണ് വാർഡ് 30 ൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത് കോൺഗ്രസിന് മൃഗീയ സ്വാധീനമുള്ള വാർഡിൽ കഴിഞ്ഞതവണ മുന്നൂറിലേറെ വോട്ടുകൾ കൂടുതൽനേടിയാണ് ബനിഷ് രാജ് വിജയിച്ചത് ബനീഷ് രാജിന്റെ ബന്ധുകൂടിയാണ് റിബലായി മത്സരിക്കുന്ന കെ പി മധു യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥി കെ കെ ബാബുവിന് ഭീഷണിയായി മറ്റൊരു ബാബു കൂടി വാർഡിൽ പത്രിക സമർപ്പിച്ചിട്ടുണ്ട് സിപിഎമ്മിലെ കെ വി സുഭാഷാണ് വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബിജെപി ക്ക്ഇവിടെ സ്ഥാനാർഥിയുണ്ട് പ്രചാരണം ശക്തമായതോടെ ഇത്തവണ വാർഡിൽ മത്സരം കടുക്കുമെന്നാണ് കരുതേണ്ടത്.