12 ഗ്രാം ഹെറോയിനുമായി ഒരാള്‍ പിടിയില്‍
ചങ്ങനാശ്ശേരി: 12 ഗ്രാം ഹെറോയിനുമായി പായിപ്പാട്ട് ഒരാള്‍ പിടിയിലായി. വെസ്റ്റ് ബംഗാള്‍ സ്വദേശി മോസറിക് കൗണ് അലാമിനെയാണ് (32) തൃക്കൊടിത്താനം പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകീട്ട് പായിപ്പാടിനടുത്തുള്ള മുണ്ടുകോട്ട വെയിറ്റിങ് ഷെഡില്‍നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാള്‍ മയക്കുമരുന്നുമായി വെയിറ്റിങ് ഷെഡില്‍ ഇരിക്കുന്നതായി നാർകോട്ടിക് വിഭാഗത്തിന് ലഭിച്ച ഫോണ്‍ സന്ദേശത്തിെൻറ അടിസ്ഥാനത്തില്‍ തൃക്കൊടിത്താനം എസ്.ഐ അഖില്ദേവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ തടഞ്ഞുനിര്‍ത്തി. ദേഹപരിശോധനക്ക് ഗസറ്റഡ് റാങ്കുള്ള ഉദ്യോഗസ്ഥന് ആവശ്യമായതിനാല്‍ വാകത്താനം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സഞ്ജിത് ഖാെൻറ സാന്നിധ്യത്തില്‍ പരിശോധന നടത്തിയാണ് രണ്ട് പ്ലാസ്റ്റിക് കൂടുകളിലായി പാൻറ്സിെൻറ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഹെറോയിൻ കണ്ടെടുത്തത്. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബിനാണ് കേസന്വേഷണ ചുമതല.