എൻ.ആർ. ഇ ജി പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
മടിക്കൈ.. തൊഴിലുറപ്പ് കൂലി 600 . രൂപയാക്കുക. തൊഴിൽ ദിനം 200. ആയി ഉയർത്തുക ജാതി തിരിച്ചുള്ള വിവേചനം അവസാനിപ്പിക്കുക. തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുക. കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻ.ആർ. ജി വർക്കേർസ് യൂണിയൻ മടിക്കൈ പഞ്ചായത്ത് കമ്മറ്റിയുടെ നേതത്വത്തിൽ അമ്പലത്തു കരയിലെ ഏച്ചിക്കാനം പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ നീലേശ്വരം ഏരിയാ സെക്രട്ടറി പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. പി.സത്യ അധ്യക്ഷയായി.കെ.നാരായണൻ.വി.വി. വിജയൻ . പി.പി.ലീല . കെ.സാവിത്രി. വി.ജഗദീശൻ എന്നിവർ സംസാരിച്ചു. യൂണിയൻ പഞ്ചായത്ത് സെക്രറി ഒ. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു