ദേശീയപാത വികസനം: സ്ഥലമെടുപ്പ് ഡിസംബറിൽ പൂർത്തിയാക്കും
കുറ്റിപ്പുറം: ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് ഡിസംബറോടെ പൂർത്തിയാക്കും. ഏഴ് വില്ലേജുകളിൽ ഇതിനകം സ്ഥലമെടുപ്പ് പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് കൈമാറി. കുറ്റിപ്പുറം, ചേലേമ്പ്ര, തേഞ്ഞിപ്പലം, പള്ളിക്കൽ, ആതവനാട്, കാട്ടിപ്പരുത്തി, നടുവട്ടം വില്ലേജുകളിലാണ് 100 ശതമാനം ഭൂമിയും കൈമാറിയത്.
ജില്ലയിൽ 24 വില്ലേജുകളിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. പൊന്നാനി താലൂക്കിൽ 70 ശതമാനം, തിരൂരിൽ 84, തിരൂരങ്ങാടിയിൽ 81, കൊണ്ടോട്ടിയിൽ 79 ശതമാനം എന്നിങ്ങനെയാണ് സ്ഥലമെടുപ്പ് നടന്നത്.
ജില്ലയിൽ അടിയന്തരമായി സ്ഥലമെറ്റടുപ്പ് പൂർത്തീകരിക്കാൻ കലക്ടർ എൻ.എച്ച് 3E(2) (b) ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. തർക്കങ്ങളും എതിർപ്പുകളും ഉള്ള ഭൂമികൾ ഇനിയൊരു മുന്നറിയിപ്പില്ലാതെ അടിയന്തരമായി ഏറ്റെടുക്കാനാണ് ഉത്തരവായത്. 3,496 കോടി രൂപയാണ് വിതരണം ചെയ്യേണ്ട നഷ്ടപരിഹാരം. 2,671 കോടി രൂപയും വിതരണം ചെയ്തു കഴിഞ്ഞു. ഭൂമിയുടെയും കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം തെളിയിച്ചവർക്കാണ് നഷ്ടപരിഹാരം നൽകുന്നത്.
പല രേഖകളിലെയും പ്രശ്നങ്ങൾ കാരണം സ്ഥലമെടുപ്പ് വൈകുന്നത് പരിഹരിക്കാൻ ഒക്ടോബർ ആദ്യവാരം അദാലത്ത് സംഘടിപ്പിച്ചിരുന്നു. പലയിടങ്ങളിലും ഉടമകൾ തന്നെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയിട്ടുണ്ട്. 100 ശതമാനം സ്ഥലമേെറ്റടുത്ത വില്ലേജുകളിൽ വ്യാഴാഴ്ച മുതൽ ദേശീയപാത അതോറിറ്റി മേൽനോട്ടത്തിൽ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന ജോലി ആരം
ഭിക്കും. ചേലേമ്പ്ര വില്ലേജിലാണ് ഇതിന് തുടക്കമിടുന്നത്. നിർമിതികൾ പൊളിച്ചു മാറ്റാൻ ഹൈദരാബാദ് ആസ്ഥാനമായ കെ.എൻ.ആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡ് കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്.