ജീവ കാരുണ്യ രംഗത്ത് മുസ്ലിം ലീഗ് എപ്പോഴും മുന്നിൽ: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
പരപ്പ: ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് കേരളത്തിലും ഒരു പാട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേത്വത്തം നല്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ് ജാതി, മത, രാഷ്ട്രീയങ്ങൾക്ക് അപ്പുറം പാവപ്പെട്ടവർക്ക് എന്നും തണലായിരുന്നു ശിഹാബ് തങ്ങൾ ഒരു പാട് ബൈത്തുറഹ്മ ,ചികിത്സാ കേന്ദ്രങ്ങൾ, ഡയാലിസ്, മെഡിക്കൽ ഷോപ്പുകൾ ആംബുലൻസ് എന്നിങ്ങനെ നീണ്ടുപോകുന്നു പരപ്പയിൽ ഉൽഘാടനം നിർവഹിച്ച പരപ്പ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലും ആംബുലൻസ് വരുകയാണ് മലയോര മേഖലയിൽ ഇങ്ങനെ ട്രസ്റ്റിന് തുടക്കം കുറിച്ച ഭാരവാഹികളെ അഭിനന്ദിക്കുന്നു ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പരപ്പ സിറ്റി സെൻ്റെറിൽ ആരംഭിച്ച ഓഫീസിൻ്റെ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ‘ ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ മുസ്തഫ തായന്നൂർ അദ്ധ്യക്ഷത വഹിച്ചു ട്രസ്റ്റിൻ്റെ ലോഗോ പ്രകാശനം സി.എച്ച്.സെൻ്റെർ കാഞ്ഞങ്ങാട് ചെയർമാൻ തായൽ അബൂബക്കർ ഹാജി നിർവഹിച്ചു പൊതുപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ എ.അബ്ദുള്ള കാഞ്ഞങ്ങാടിന് ട്രസ്റ്റ് നല്കുന്ന ഉപഹാരം മുനവ്വറലി തങ്ങൾ നല്കി
നീറ്റ് അഖിലേന്ത്യ പരീക്ഷയിൽ 1866 മാർക്ക് നേടിയ പരപ്പയിലെ ആയിഷത്ത്നേഹക്ക് ട്രസ്റ്റും’ ദുബൈ മലയോര മേഖല KMCC യും നല്കുന്ന സ്നേഹോപഹാരം മുനവ്വറലി ശിഹാബ് തങ്ങൾ നല്കി
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസഡണ്ടായി തിരഞ്ഞെടുത്ത മുനവ്വറലി ശിഹാബ് തങ്ങൾക്ക് കെ.എം സി സി നേതാവ് സി.എച്ച് അസ്ലം നല്കുന്ന ഉപഹാരം
സി .എയ് സെൻ്റർ കാഞ്ഞങ്ങാട് ചെയർമാൻ…. തായൽ അബൂബക്കർ ഹാജി നല്കി
സംസ്ഥാന യൂത്ത് ലീഗ് വൈ .. പ്രസിഡണ്ടായി തിരഞ്ഞെടുത്ത അഷറഫ് എടനീരിന് കെ.എം സി സി നേതാവ് സിഎച്ച് അസ്ലം നല്കുന്ന ഉപഹാരവും
തായൽ അബൂബക്കർ ഹാജി നല്കി
കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം.പി.ജാഫർ, മുസ്ലിം ലീഗ് മണ്ഡലം ജന: സെക്രട്ടറിയും, ട്രസ്റ്റ് ട്രഷറർ എ.സി.എ.ലത്തീഫ് ,സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് വൈ: പ്രസിഡണ്ട് അഷറഫ് എടനീർ, ട്രസ്റ്റ് ജന.. കൺവീനർ ടി.അബ്ദു സെലാം
ജില്ലാ പഞ്ചായത്ത് മെമ്പർ പി.ബി.ഷെഫീഖ്, ന്യുനപക്ഷ സമിതി ജില്ലാ സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി.ഉമ്മർ, ട്രസ്റ്റ് വൈ..ചെയർമാൻ യു.വി.മുഹമ്മദ് കുഞ്ഞി ദുബൈ മലയോര മേഖല KMCC നേതാവ് ബഷീർ മാലോം… കിനാനൂർ കരിന്തളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് CM – ഇബ്രാഹിം, കോടോം ബേളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എ.എസ്.ഹമീദ് ഹാജി, ബളാൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈ: പ്രസിഡണ്ട് ഇസ്ഹാക്ക് കനകപ്പള്ളി, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ ഷാനാവാസ് കാരാട്ട്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് തസ്ലി പരപ്പ, എന്നിവർ സംസാരിച്ചു ട്രസ്റ്റ് ജോ: കൺവീനർ താജുദ്ദീൻ കമ്മാടം സ്വാഗതവും അബൂദാബി പരപ്പ മേഖല കെ.എം സി സി നേതാവ് ഖാലിദ് ക്ലായിക്കോട് നന്ദിയും പറഞ്ഞു