പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്
മഞ്ചേശ്വരം: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതിയിൽ യുവാവിനെതിരെ പോക്സോ പ്രകാരം കുമ്പള പൊലീസ് കേസെടുത്തു. ബേക്കൂർ സ്വദേശി അപ്പു എന്ന ആഷിഖി(22) നെതിരെയാണ് കേസെടുത്തത്. വിദ്യാർഥിനിയെ മൂന്നു വർഷമായി ബ്ലാക് മെയിൽ ചെയ്ത് പ്രതി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പീഡനത്തിൽ പ്രതിയുടെ സുഹൃത്ത് കൂടി പങ്കാളിയായിട്ടുണ്ടെന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്.