ഭർത്താവിന്റെ കടബാധ്യത; നിൽകക്കള്ളിയില്ലാതെ യുവതി രണ്ട് മക്കളെയും കൂട്ടി വീട് വിട്ടിറങ്ങി.മേൽപ്പറമ്പ് പോലീസ് കേസെടുത്തു തിരച്ചിൽ ആരംഭിച്ചു.
മേൽപ്പറമ്പ് :ചെമ്മനാട് ദേളിയിൽ നിന്നും യുവതി പ്രായപൂർത്തിയാകാത്ത മക്കളെയും കൂട്ടി വീട് വിട്ടു. കുന്നുപാറയിലെ 28 കാരിയായ രേഷ്മയാണ് മക്കളായ 10 വയസുള്ള അക്ഷയ് 6 വയസുള്ള അമയ എന്നിവരെയും കൂട്ടി തിങ്കളാഴ്ച വീട് വിട്ടു പോയത്. മാതാവ് ഭാർഗവിയുടെ പരാതിയിൽ മേല്പറമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രേഷ്മ ഭർത്താവുമായി പിണങ്ങി നില്‍ക്കുകയാണെന്നും ഭർത്താവ് ഉണ്ടാക്കിയ കട ബാധ്യതയുടെ വിഷമത്താലാണ് മകൾ പോയതെന്നും പരാതിയിൽ പറയുന്നുണ്ട്.
കേരള പോലീസ് നിയമത്തിലെ 57 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മേല്പറമ്പ സി ഐ ടി ഉത്തംദാസിന്റെ നേതൃത്ത്വത്തിൽ യുവതി ക്കായി വ്യാപകമായി തിരിച്ചൽ നടക്കുകയാണ്.